ട്രാവൻകൂർ ടൈറ്റാനിയത്തെ നിലനിർത്തരുതെന്നും അഴിമതിയിൽ നടപടി വേണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി.സതീശനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കും കത്ത് നൽകി.

ട്രാവൻകൂർ ടൈറ്റാനിയത്തെ നിലനിർത്തരുതെന്നും അഴിമതിയിൽ നടപടി വേണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി.സതീശനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കും കത്ത് നൽകി.
Jul 31, 2026 06:25 AM | By PointViews Editor

         ടൈറ്റാനിയം അഴിമതിയിൽ നടപടി ആവശ്യപ്പെട്ട് ആദ്യ പരാതിക്കാരൻ സെബാസ്റ്റ്യൻ ജോർജ് മുഖ്യമന്ത്രി വി.ഡി.സതീശനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കും കത്ത് നൽകി. മഹാനായ ഉമ്മൻ ചാണ്ടിയെ അവഹേളിക്കാൻ പിണറായി വിജയനും സിപിഎമ്മും ട്രാവൻകൂർ ടൈറ്റാനിയത്തെ ഉപകരണമാക്കിയിട്ടും വിഷയത്തിൽ തൊടാൻ കോൺഗ്രസ് മടിക്കുകയാണ്.ഖജനാവിലെ പണം മുഖ്യമന്ത്രിയുടെയും , മന്ത്രിമാരുടെയും , ഐ. എ എസ് കാരുടെയും കുടുംബ സ്വത്തല്ല . അത് അഴിമതിക്ക് വേണ്ടി , അഴിമതിയുടെ ബാധ്യത തീർക്കുവാൻ വേണ്ടി പാഴാക്കുവാൻ ഉള്ളതല്ല.ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി ഉപയോഗിക്കുവാനുള്ള പണമാണ്. ഉന്നതന്മാർക്കു കോടികൾ അടിച്ചുമാറ്റുവാൻ ആയി ട്രാവൻകൂർ ടൈറ്റാനിയം എന്ന പൊതു മേഖലാ സ്ഥാപനത്തെ നില നിർത്തേണ്ടതില്ല.19.5.2005 ലെ സർക്കാർ ഉത്തരവ് ലംഘിച്ചുകൊണ്ട് ഖജനാവിൽ നിന്നും കോടികൾ ടൈറ്റാനിയത്തിൽ നടന്ന അഴിമതിക്ക് വേണ്ടി നൽകിയത് സംസ്ഥാനത്തോടും , ജനങ്ങളോടും നടത്തിയ വിശ്വാസ വഞ്ചന . ഇതേ കുറിച്ച് ക്രൈം ബ്രാഞ്ച് അന്വേഷണവും സെബാസ്റ്റ്യൻ ജോർജ് ആവശ്യപ്പെട്ടു.

അഴിമതിയുടെ ബാധ്യത ആയ കസ്റ്റംസ് ഡ്യൂട്ടിയും , പലിശയും , പിഴയും ഖജനാവിൽ നിന്നും നൽകാം എന്ന് കാട്ടി 1.3.2011 ൽ സർക്കാർ ഉത്തരവ് ഇറക്കിയതിന്റെ പിന്നിലെ ഗൂഡാലോചനയെ കുറിച്ചും അന്വേഷണവും നടപടിയും വേണം. മുഖ്യമന്ത്രി ആയിരുന്ന പിണറായി വിജയൻ ഇടപെട്ടു 2024 ഫെബ്രുവരിയിൽ ഖജനാവിൽ നിന്നും 18.93 കോടി രൂപ ടൈറ്റാനിയം അഴിമതിയുടെ ബാധ്യത ആയ കസ്റ്റംസ് ഡ്യൂട്ടി അടക്കുവാൻ നൽകിയതിനെ കുറിച്ച് ക്രൈം ബ്രാഞ്ച് അന്വേഷണം വേണം .

അഴിമതി നടത്തി സാമ്പത്തികമായി തകർന്ന ട്രാവൻകൂർ ടൈറ്റാനിയം 24.6.2026 ൽ ഉൽപ്പാദനം നിർത്തി വെച്ചു. കോടികളുടെ പൊതുമുതൽ നഷ്ടത്തിന് ഉത്തരവാദികൾ ആയവർക്കെതിരെ നടപടി സ്വീകരിക്കാതെ ഖജനാവിൽ നിന്നും വീണ്ടും കോടികൾ ടൈറ്റാനിയം കമ്പനിക്ക് നൽകുവാനുള്ള സർക്കാർ നീക്കം അധികാര ദുർവിനിയോഗമാണ്. ഇതേ കുറിച്ച് ക്രൈം ബ്രാഞ്ച് അന്വേഷണം വേണമെന്നും സെബാസ്റ്റ്യൻ ജോർജ് ആവശ്യപ്പെട്ടു.

ടൈറ്റാനിയം അഴിമതിയുമായി ബന്ധപ്പെട്ട് 26.5.2026,31.5.2026, 6.6.2026 തീയതികളിൽ മുഖ്യമന്ത്രിക്ക് നൽകിയിട്ടുള്ള പരാതികളിൽ നടപടി ഉണ്ടാവണമെന്നുംടൈറ്റാനിയം അഴിമതിയെ കുറിച്ച് സി .ബി .ഐ യും ഇ. ഡി യും നടത്തികൊണ്ടിരിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ സർക്കാർ തലത്തിൽ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നും ആവശ്യപ്പെട്ട് നൽകിയ പരാതിയിൽ വിവരങ്ങൾ വിശദമായി പ്രതിപാദിക്കുകയും തെളിവുകൾ കൈമാറുകയും ചെയ്തിട്ടുണ്ടു്. പരാതി പൂർണ രൂപത്തിൽ ചുവടെ:

മലിനീകരണ നിവാരണ പദ്ധതികളും, വികസനവും വൈവിധ്യവൽക്കരണവും ഉൾപ്പടെ ട്രാവൻകൂർ ടൈറ്റാനിയത്തിലെ 256 കോടിയുടെ പദ്ധതി അംഗീകരിച്ചു കൊണ്ട് 19.5.2005 ൽ സർക്കാർ ഉത്തരവ് ഇറക്കുമ്പോൾ അതിൽ ചില കാര്യങ്ങൾ വ്യക്തമായി പറഞ്ഞിരുന്നുടൈറ്റാനിയത്തിലെ പദ്ധതികൾക്ക് വേണ്ടി ഖജനാവിൽ നിന്നും പൈസ ഒന്നും നൽകുകയില്ലപദ്ധതികൾ പ്രായോഗികം ആണോ എന്ന് കമ്പനി പരിശോധിക്കണംപദ്ധതികളുടെ ചിലവിൽ വർദ്ധനവ് ഒന്നും ഉണ്ടാകാൻ പാടില്ലകമ്പനി ചിലവുകൾ കുറയ്ക്കുവാനുള്ള നടപടികൾ കമ്പനി സ്വീകരിക്കണം:

1951 ൽ ഉൽപ്പാദനം ആരംഭിച്ച ടി ടി പി യിൽ നിന്നുമുള്ള മലിനീകരണം മൂലം ആരെങ്കിലും മരിച്ചതായിട്ടോ ആർക്കെങ്കിലും മാരകമായ എന്തെങ്കിലും രോഗം ബാധിച്ചതോ ആയിട്ടുള്ള രേഖകൾ ഒന്നും ആരും കോടതിയിൽ ഹാജരാക്കിയിട്ടില്ല ട്രാവൻകൂർ ടൈറ്റാനിയത്തിലെ മലിനീകരണ പ്രശ്‌നം പരിഹരിക്കുവാൻ ആസിഡ് റിക്കവറി പ്ലാന്റും , കോപ്പരാസ് റിക്കവറി പ്ലാന്റും ന്യൂട്രലൈസേഷൻ പ്ലാന്റും സ്ഥാപിക്കുവാൻ കമ്പനിയോട് ആരും ആവശ്യപ്പെട്ടിരുന്നില്ല. ഇത് നടപ്പിലാക്കിയില്ലെങ്കിൽ കമ്പനി പൂട്ടും എന്നും ആരും പറഞ്ഞിട്ടില്ല.

ടൈറ്റാനിയം അഴിമതിക്ക് വഴി തെളിച്ചത് 2000 ഒക്ടോബറിൽ നടന്ന നാട്ടുകാരുടെ സമരവും നവംബർ 14 നു ഉണ്ടായ ലോക്ക് ഔട്ടും. എന്നാൽ അപ്രായോഗികമായ മലിനീകരണ നിവാരണ പദ്ധതി കമ്പനിയുടെ തലയിൽ വരുവാൻ ഇടയാക്കിയത് പദ്ധതിക്കെതിരെ ലോകായുക്തയിൽ നിന്നും 15.3.2001 ൽ ഞാൻ വാങ്ങിയ സ്റ്റേ ഉത്തരവ് ( Complaint no 544/2000) അട്ടിമറിച്ച ഹൈക്കോടതി നടപടി ആണ് .( order dt 23.3.2001 In OP 1472/2001) 2003 ൽ ഹൈക്കോടതിയിൽ വന്ന കള്ള പൊതു താൽപ്പര്യ ഹർജി ടൈറ്റാനിയം അഴിമതിക്ക് തിരി കൊളുത്തിയത് .( OP 10038/2003).

വിദേശ കമ്പനികൾക്ക് ടി ടി പി കരാർ നൽകിയത് 10.2.2006 ൽ. 2005-06 സാമ്പത്തിക വര്ഷം കമ്പനി അതിന്റെ അതുവരെയുള്ള ചരിത്രത്തിലെ ഏറ്റവും വലിയ നഷ്ടം നേരിട്ടു. 15.5 കോടി രൂപ, അതും ഉൽപ്പാദനത്തിലും (17111 MT- second best ), വിൽപ്പനയിലും ( 19761 MT) കയറ്റുമതിയിലും ( 6013 MT) റിക്കാർഡുകൾ സൃഷ്ടിച്ചതിനു ശേഷം 200 സാഹചര്യത്തിലാണ് കമ്പനി ഉൽപ്പാദന ചിലവിൽ ടണ്ണിനു 30000 രൂപ വർദ്ധനവ് ഉണ്ടാക്കുന്ന പ്രതിവർഷം 45 കോടി യിൽ പരം രൂപ പ്രവർത്തന ചിലവായി വേണ്ടി വരുന്ന മലിനീകരണ നിവാരണ പദ്ധതികൾക്ക് കരാർ നൽകിയത് . പദ്ധതി പ്രായോഗികം ആണോ എന്ന് ആരും പരിശോധിച്ചില്ല. അഴിമതിയുടെ വിഹിതം ആയിരുന്നു പലരുടെയും ലക്‌ഷ്യം.

വെട്ടിക്കുവാനുള്ള കോടികൾ ഒക്കെ വെട്ടിച്ചു കഴിഞ്ഞപ്പോൾ 2008 ൽ ഒരു വിദഗ്‌ധ സമിതിയെ സർക്കാർ നിയമിച്ചു. പദ്ധതി ഒരിക്കലും നടപ്പിലാക്കാൻ പറ്റാത്തതാണെന്നും നടപ്പിലാക്കിയാൽ വാർഷിക നഷ്ടം 70 കോടി ആയിരിക്കും എന്നായിരുന്നു വിദഗ്‌ധ സമിതി നൽകിയ റിപ്പോർട്ട് . 25 വര്ഷം മുൻപ് ഞാൻ ചൂണ്ടി കാട്ടിയതും അത് തന്നെ ആയിരുന്നു പദ്ധതി തീർത്തും അപ്രായോഗികം, കമ്പനിയുടെ നാശത്തിന് ഇടയാക്കും . ഞാൻ ചൂണ്ടിക്കാട്ടിയ കാര്യങ്ങൾ പരിശോധിക്കാതെ പദ്ധതിയുമായി മുൻപോട്ടു പോയി കോടികളുടെ നഷ്ടം വരുത്തി വെച്ചു. ജീവനക്കാരുടെ എണ്ണത്തിൽ 1000 പേരുടെ കുറവ് വരുത്തിയിട്ടും ശമ്പളം നൽകുവാൻ പൈസ ഇല്ല . ഉൽപ്പാദനം നിർത്തി വെച്ചിരിക്കുന്നു . റിട്ടയർ ചെയ്‌ത ജീവനക്കാരുടെ ആനുകൂല്യങ്ങൾ നല്‌കുവാനുള്ളത് 70 കോടിയോളം രൂപ. മറ്റു ബാധ്യതകൾ 100 കോടിക്ക് മുകളിൽ വീണ്ടും എന്തെങ്കിലും പദ്ധതി ഉണ്ടാക്കി കോടികൾ അടിച്ചു മാറ്റുവാനുള്ള ശ്രമം നഷ്ടം വന്നാൽ ആർക്കും ഉത്തരവാദിത്തം ഇല്ല. ഉന്നതന്മാർക്കു കോടികൾ അടിച്ചുമാറ്റുവാൻ ആയി ഇങ്ങിനെ ഒരു പൊതു മേഖലാ സ്ഥാപനത്തെ നില നിർത്തേണ്ടതില്ല എന്നതാണ് എന്റെ നിലപാട്. അത് പറയുവാനുള്ള അവകാശം എനിക്കുണ്ട് . സി ബി ഐ യും ഇ ഡി യും ഒക്കെ കുറ്റപത്രം സമർപ്പിക്കട്ടെ. അതിനു ശേഷം മതി ടൈറ്റാനിയത്തിലെ അടുത്ത പദ്ധതികൾ.

6.6.2006 ൽ മുഖ്യമന്ത്രി ശ്രീ വി എസ് അച്യുതാനന്ദന് ഞാൻ നൽകിയ പരാതിയിലാണ് സർക്കാർ ടൈറ്റാനിയം അഴിമതിയെ കുറിച്ച് 6.10.2006 ൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ് നൽകിയത് എന്നാൽ കോടികളുടെ അഴിമതി പൊതുമുതൽ നഷ്ടം തടയുവാനുള്ള നടപടികൾ ഒന്നും ഉണ്ടായില്ല. അധികാര ദുർവിനിയോഗവും, കുറ്റകരമായ അനാസ്ഥയുമാണ് പൊതു പ്രവർത്തകരുടെ ഭാഗത്തു നിന്നും ഉണ്ടായത് ടൈറ്റാനിയം അഴിമതിയുടെ നേരിട്ടും അല്ലാതെയും ഉള്ള നഷ്ടം ആയിരം കോടിയോളം. അഴിമതിക്ക് വേണ്ടി നൽകിയ പൈസയും അതിന്റെ പലിശയും തിരിച്ചടയ്ക്കാൻ കഴിയാതെ വന്നപ്പോൾ രാഷ്ട്രീയക്കാരും ഐ എ എസ് കാരും ഇടപെട്ടു 92 കോടി രൂപ ഓഹരിയാക്കി മാറ്റി . വർഷങ്ങൾ ആയി പത്തു പൈസ ഡിവിഡന്റ് ഇല്ല . ഇതാണ് സംസ്ഥാനത്തിന്റെ ധനകാര്യ മാനേജ്മെന്റ്

ബഹു മുഖ്യമന്ത്രി ശ്രീ വി ഡി സതീശന് 3 പരാതികൾ ആണ് ടൈറ്റാനിയവുമായി ബന്ധപ്പെട്ടു ഞാൻ നൽകിയിട്ടുള്ളത് . അതിൽ 31.5.2026 ൽ നൽകിയ പരാതി ടൈറ്റാനിയം കമ്പനിയിലേക്ക് അയച്ചതായി അറിഞ്ഞു . ടൈറ്റാനിയം കമ്പനിയിൽ നിന്നും മറുപടി ഒന്നും ഇല്ല . മറ്റു രണ്ടു പരാതികളുടെ കാര്യത്തിൽ എന്ത് നടപടി സ്വീകരിച്ചു എന്ന് അറിഞ്ഞു കൂടാ . File Closed എന്നാണു സി എം പോർട്ടലിൽ കാണിക്കുന്നത് വളരെ ഗൗരവം ഉള്ള ഒരു വിഷയത്തെ കുറിച്ച് ഒരു പൗരൻ പരാതി നൽകുമ്പോൾ ഇക്കാര്യത്തിൽ നടപടി സ്വീകരിക്കാതെ ഫയൽ ക്ലോസ് ചെയ്യുവാൻ ആണെങ്കിൽ ലക്ഷങ്ങൾ ശമ്പളം നൽകി കുറെ ഉദ്യോഗസ്ഥന്മാരെ മുഖ്യമന്ത്രിയുടെ ഓഫീസിൽ ഇരുത്തേണ്ട ആവശ്യം ഇല്ല ഭരണം മാറിയിട്ടും ഉദ്യോഗസ്ഥന്മാരുടെ നിലപാടിൽ മാറ്റം ഇല്ല എന്നത് ഖേദകരം.. പാറ്റകൾ വന്നു സമരം ചെയ്‌താലേ എനിക്ക് നീതി ലഭ്യമാക്കൂ എന്നതാണ് സർക്കാരിന്റെ / രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥന്മാരുടെയും നിലപാടെങ്കിൽ ഇക്കാര്യം വ്യക്തമായി അറിയിക്കുക

ഡൽഹിയിൽ ജന്തർ മന്തറിൽ പാറ്റകളുടെ കൂടെ സമരം നടത്തുന്ന കുറെ നേതാക്കന്മാരെ കണ്ടു ടൈറ്റാനിയം അഴിമതി മൂലം മോദിജിക്കും അമിത്ഷാജിക്കും നഷ്ടം ഒന്നും സംഭവിച്ചിട്ടില്ല കേരളത്തിലെ ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി ഉപയോഗിക്കേണ്ട കോടികളാണ് നഷ്ടം ആയത് സി ബി ഐ ക്ക് അന്വേഷണം കൈമാറിയിട്ടു 7 വര്ഷം കുറ്റ പത്രം ഇല്ല ആർക്കെതിരെയും നടപടി ഇല്ല . ഇക്കാര്യം പാർലമെന്റിൽ ഉന്നയിക്കാൻ കേരളത്തിൽ നിന്നും ഉള്ള ഒരു എം പി യും തയ്യാറല്ല എന്നതാണ് ഏറ്റവും രസകരം എല്ലാ കാലത്തും എല്ലാവരെയും വിഡ്ഢികളാക്കാൻ കഴിയുകയില്ല... പ്രതികരിക്കാൻ കഴിവുള്ള ഒരു യുവ തലമുറ ഇവിടെ ഉണ്ടെന്ന കാര്യം രാഷ്ട്രീയക്കാർ ഓർക്കുന്നത് നന്ന്. എന്റെ പരാതികളിൽ വ്യക്തമായ തീരുമാനം എടുത്ത ശേഷം, അഴിമതിയുടെ പേരിൽ കോടികൾ നഷ്ടമാക്കിയതിനു ഉത്തരവാദികൾ ആയവരുടെ സ്വത്തുക്കൾ കണ്ടു കെട്ടിയ ശേഷം മതി ടൈറ്റാനിയം കമ്പനിയുടെ അടുത്ത വികസന അഴിമതി എത്രയും പെട്ടന്ന് എന്റെ പരാതികളിൽ നടപടി സ്വീകരിക്കണം എന്ന് അഭ്യർത്ഥിച്ചുകൊള്ളുന്നു.

A letter was sent to Chief Minister V.D. Satheesan and Home Minister Ramesh Chennithala demanding that Travancore Titanium not be retained and that action be taken against the corruption

Related Stories
ടൈറ്റാനിയം അഴിമതി കേസിൽ ഇഡി അതി നാടകീയമായി പരാതിക്കാരൻ്റെ മൊഴിയെടുത്തു. ട്രാവൻകൂർ ടൈറ്റാനിയം വഴി ഇഡി പിണറായി വിജയനിലേക്ക്?

Jul 31, 2026 05:12 PM

ടൈറ്റാനിയം അഴിമതി കേസിൽ ഇഡി അതി നാടകീയമായി പരാതിക്കാരൻ്റെ മൊഴിയെടുത്തു. ട്രാവൻകൂർ ടൈറ്റാനിയം വഴി ഇഡി പിണറായി വിജയനിലേക്ക്?

ടൈറ്റാനിയം അഴിമതി കേസിൽ ഇഡി അതി നാടകീയമായി പരാതിക്കാരൻ്റെ മൊഴിയെടുത്തു. ട്രാവൻകൂർ ടൈറ്റാനിയം വഴി ഇഡി പിണറായി...

Read More >>
കോൺഗ്രസ് നേതാവ് ചെറുവളത്ത് വത്സനെ അനുസ്മരിച്ചു.

Jul 31, 2026 11:35 AM

കോൺഗ്രസ് നേതാവ് ചെറുവളത്ത് വത്സനെ അനുസ്മരിച്ചു.

കോൺഗ്രസ് നേതാവ് ചെറുവളത്ത് വത്സനെ...

Read More >>
ഏഴാമതും കർഷകൻ്റെ കഞ്ഞിയിൽ കരട് വിജ്ഞാപനമിടാൻ കേന്ദ്ര സർക്കാർ. പ്രതികരിക്കുന്നവരെ തമസ്കരിക്കാനും ശ്രമം

Jul 31, 2026 09:28 AM

ഏഴാമതും കർഷകൻ്റെ കഞ്ഞിയിൽ കരട് വിജ്ഞാപനമിടാൻ കേന്ദ്ര സർക്കാർ. പ്രതികരിക്കുന്നവരെ തമസ്കരിക്കാനും ശ്രമം

ഏഴാമതും കർഷകൻ്റെ കഞ്ഞിയിൽ കരട് വിജ്ഞാപനമിടാൻ കേന്ദ്ര സർക്കാർ. പ്രതികരിക്കുന്നവരെ തമസ്കരിക്കാനും...

Read More >>
കളത്തിൽ കടുവയും പിന്നെ കണ്ണൂർ കലക്ടറും.

Jul 30, 2026 02:00 PM

കളത്തിൽ കടുവയും പിന്നെ കണ്ണൂർ കലക്ടറും.

കളത്തിൽ കടുവയും പിന്നെ കണ്ണൂർ...

Read More >>
വനം വകുപ്പും - പഞ്ചായത്തും  ജാഗ്രത പാലിക്കാൻ കേളകത്ത് ജനജാഗ്രതാ സമിതി യോഗം

Jul 30, 2026 07:57 AM

വനം വകുപ്പും - പഞ്ചായത്തും ജാഗ്രത പാലിക്കാൻ കേളകത്ത് ജനജാഗ്രതാ സമിതി യോഗം

വനം വകുപ്പും - പഞ്ചായത്തും ജാഗ്രത പാലിക്കാൻ കേളകത്ത് ജനജാഗ്രതാ സമിതി...

Read More >>
കൊട്ടിയൂരിൽ 150 ശുചിമുറികൾ നിർമിക്കും.

Jul 30, 2026 07:41 AM

കൊട്ടിയൂരിൽ 150 ശുചിമുറികൾ നിർമിക്കും.

കൊട്ടിയൂരിൽ 150 ശുചിമുറികൾ...

Read More >>
Top Stories